
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്ഹി: ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര് എം പി. സ്വകാര്യ ബില് നിലനില്ക്കണമെങ്കില് ഭരണഘടനാഭേദഗതി വേണമെന്നും തരൂര് പറഞ്ഞു. ബിജെപിക്ക് കേരളത്തില് ഇടപെടാന് അവസരം നല്കില്ലെന്നും തരൂര് മനോരമ ന്യൂസിനോട് പറഞ്ഞു.
ശബരിമലയില് ആചാരരീതികള് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള സ്വകാര്യബില് എന് കെ പ്രേമചന്ദ്രന് എംപി ലോക്സഭയില് വെള്ളിയാഴ്ച അവതരിപ്പിക്കും.ഈ ലോക്സഭയില് അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്.
ശബരിമലയില് യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബര് 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്ജികളില് സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാല് പാര്ലമെന്റിന് നിയമനിര്മാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറല് സംശയമുന്നയിച്ചിരുന്നു. തുടര്ന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നല്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



