
ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി ; പൊലീസിന്റെ സഹായം തേടി
താന്‍ ആക്ടിവിസ്റ്റല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു
പമ്പ : ശബരിമല ദര്‍ശനത്തിനായി ഒരു യുവതികള്‍ കൂടി എത്തി. കരുനാഗപ്പള്ളി സ്വദേശിനി മഞ്ജുവാണ് ശബരിമലയില്‍ പോകാന്‍ എത്തിയത്. ഇവര്‍ കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹിയാണ്. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം തേടി ഇവര്‍ പമ്പ പൊലീസിനെ സമീപിച്ചു.
താന്‍ ആക്ടിവിസ്റ്റല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മല ചവിട്ടാന്‍ തീരുമാനിച്ചതെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. യഥാര്‍ത്ഥ വിശ്വാസികളായ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് രാവിലെ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കിയിരുന്നു.
മഞ്ജുവിനെ ശബരിമല ദര്‍ശനത്തിന് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചന നടക്കുകയാണ്. ഇതിന് ശേഷമാകും ദര്‍ശന കാര്യത്തില്‍ തീരുമാനം എടുക്കുക. മഞ്ജുവിനെ കൂടാതെ ഒരു യുവതി കൂടി പമ്പയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്



