
ശബരിമല യുവതീ പ്രവേശം; പൊലീസും സുപ്രീം കോടതിയിലേക്ക്
യുവതീ പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ

ശബരിബല: യുവതീ പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതിയിൽ. വിധി നടപ്പാക്കാൻ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഹർജി നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
എെപിഎസ് അസോസിയേഷനാണ് പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. നിയമോപദേശം അനുകൂലമെങ്കിൽ സർക്കാർ അനുമതിയോടെ ഹർജി നൽകാനാണ് എെപിഎസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പൊലീസിന്റെ ഈ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. സർക്കാരാണ് ഇക്കാര്യത്തിൽ ഇത്തരം നീക്കങ്ങൾ നടത്തേണ്ടതെന്നും അതല്ലാതെ പൊലീസല്ല സുപ്രീം കോടതിയിലേക്ക് പോകേണ്ടതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
