
ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണ നടൻ ആശുപത്രിയിൽ മരിച്ചു
സിനിമ ഷൂട്ടിംഗ് നടക്കുന്നതിനിടെ സെറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മരിച്ചു. കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക- 68) ആണ് മരിച്ചത്. സത്യൻ അന്തിക്കാടിന്റെ "ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. കുഴഞ്ഞ് വീണയുടൻ ആശുപത്രിയിൽ പസ്റ്റവേശിപ്പിച്ചിരുന്നു. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടു മരിക്കുകയായിരുന്നു.
നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. സത്യനും ശാരദയും നായികനായകൻമാരായി അഭിനയിച്ച ഇണപ്രാവുകൾ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്.
കമലിന്റെ പ്രാദേശിക വാർത്തകളിൽ ആദ്യമായി അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. സംവിധായകരായ അക്കു അക്ബർ, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ


