സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്നും ബിജെപി സംസ്ഥാന നേതൃത്വം

Last Updated :22 January 2024, 7:48 pm IST

News Now

തിരുവനന്തപുരം: പ്രധാമന്ത്രിയില്ലാതെ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്ന
സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമെന്ന് ബിജെപി. പ്രധാനമന്ത്രിയുടെ സമയം ലഭിക്കാതെ മെട്രോ ഉദ്ഘാടനം തീരുമാനിച്ചത് ശരിയല്ല. സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്നും ബിജെപി സംസ്ഥാന നേതൃത്വം. 

കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം മെയ് 30ന് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സമയം ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിക്ക് വേണ്ട് അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. 

ഉദ്ഘാടനം നടത്തുന്ന മെയ് 30ന് പ്രധാനമന്ത്രി വിദേശത്താണ്. മെയ് 29ന് യൂറോപ് പര്യടനത്തിന് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ് ജൂണ്‍ നാലിനാണ് തിരികെയെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമെന്ന് ബിജെപി