
സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി
എസ്എസ്എല്‍സി, പ്ലസ് ടു അടക്കമുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായത്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു.പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്നായിരുന്നു യുജിസിയുടെ നിര്‍ദേശം. ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെയോ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശങ്കയിലാക്കരുതെന്നും സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അടിയന്തരമായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തുറക്കണമെന്നും യുജിസി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




