പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്

Last Updated :20 January 2024, 8:28 am IST

News Now

കൊല്ലം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.  കൊല്ലം കൊട്ടാരക്കര തലച്ചിറ അസ്മ ബീവിയാണ് മരിച്ചത്. 73 വയസ്സായിരുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ശ്വാസം എടുക്കാന്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. 

ഇതേത്തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. 

ഇതോടെ കൊല്ലത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69 ആയി ഉയര്‍ന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് കൊല്ലം സ്വദേശിനി