സംസ്ഥാനത്ത് പുതിയ ഓട്ടോ- ടാക്‌സി നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി

Last Updated :20 January 2024, 12:22 am IST

News Now


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഓട്ടോ- ടാക്‌സി നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. പുതുക്കിയ നിരക്ക് അനുസരിച്ച് ഓട്ടോ ചാര്‍ജ്ജ് 25 രൂപയും ടാക്‌സി നിരക്ക് 175 രൂപയുമാകും. 

ഓട്ടോയുടെ മിനിമം നിരക്കില്‍ ഓടുന്ന ദൂരം ഒന്നര കിലോമീറ്റമാണ്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും നിലവില്‍ 10 രൂപയാണ് ഈടാക്കുന്നത്. അത് 13 ആയി വര്‍ധിപ്പിച്ചതായാണ് സൂചന. ടാക്‌സിയുടെ മിനിമം നിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും അത് 17 ആക്കി ഉയര്‍ത്തിയെന്നാണ് വിവരം. നിയമസഭ നടക്കുന്നതിനാല്‍ സഭയിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. 2014 ഓക്ടോബറിലായിരിന്നു അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ- ടാക്‌സി നിരക്ക് പ്രാബല്യത്തില്‍