
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ അഞ്ച് മരണം
സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു
Last Updated :20 January 2024, 7:57 am IST
കൊച്ചി : സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോയവരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശികളായ രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




