സിഎസ്‌ഐ സഭയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ബിഷപ്പിനെതിരെ എഫ്‌ഐആര്‍.

Last Updated :20 January 2024, 12:15 am IST

News Now

കൊച്ചി: സിഎസ്‌ഐ സഭയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ബിഷപ്പിനെതിരെ എഫ്‌ഐആര്‍. സഭാ തലവന്‍ തോമസ് കെ ഉമ്മനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാസ്‌പോര്‍ട്ടുമായി ചെന്നൈ ജില്ലാ കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശമുണ്ട്. 

രണ്ടു ക്രിമിനല്‍ കേസുകളാണ് തോമസ് കെ ഉമ്മനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി എന്‍ജിനീയറിങ് കോളേജില്‍ ഏഴു കോടി 95 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തി എന്നതും തിരുനെല്‍വേലി നെല്ലൂര്‍ കോളേജില്‍ 91 ലക്ഷത്തിന്റെ ക്രമക്കേട് നടത്തി എന്ന രണ്ടു കേസുകളിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും കൂടി ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഈ കേസുകളില്‍ എല്ലാം തന്നെ തോമസ് കെ ഉമ്മന്‍ ഉള്‍പ്പെടെയുളളവര്‍ പ്രതികളാണ്. 

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ തിരുനെല്‍വേലി രൂപതയുടെ പരാതിയിലാണ് വ്യാജരേഖ ചമച്ചു എന്നതിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. മധുര ഹൈക്കോടതി ബെഞ്ചാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

സാമ്പത്തിക തട്ടിപ്പ്: സിഎസ്‌ഐ ബിഷപ്പിനെതിരെ എഫ്‌ഐആര്‍