
സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

ചെങ്ങന്നൂര്‍: നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് നടന്റെ വാഹനം തടഞ്ഞത്.
ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വഴി തടയല്‍ നടക്കുന്നുണ്ട്. പലയിടത്തും വാഹനങ്ങളെ തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നത് തുടരുകയാണ്.
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ നടന് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഹര്‍ത്താല്‍ അനുകൂലികളെ മാറ്റിയതിനു ശേഷമാണ് സുരേഷ് ഗോപിക്കു കടന്നുപോവാനായത്.
നേരത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന് ഹര്്ത്താലിനെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഹര്‍ത്താലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിനെ അനുകൂലിച്ചു രംഗത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



