രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഈ ഗ്രഹണം ദൃശ്യമാവും.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:25 am IST

News Now

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഈ ഗ്രഹണം ദൃശ്യമാവും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാവും കാണാനാവുക.

രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.04 വരെയാണ സൂര്യഗ്രഹണം. കേരളത്തില്‍ തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും. തൃശൂരില്‍ രാവിലെ 10:10 ന് തുടങ്ങി 11:39ന് പാരമ്യത്തില്‍ എത്തുകയും ഉച്ചയ്ക്ക് 1:19ന് അവസാനിക്കുകയും ചെയ്യും. കാസര്‍കോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും.

രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. ആ സമയത്ത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യഗ്രഹണം ഇന്ന്, രാവിലെ 9.15 മുതല്‍ മൂന്നു മണി വരെ