
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

വാഷിങ്ടണ്; അമേരിക്കന് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!
â Donald J. Trump (@realDonaldTrump) October 2, 2020
നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില് പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള് കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചത്.
പ്രസിഡന്റിനെ എയര് ഫോഴ്സ് വണില് ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില് ഒരാളാണ് ഹോപ് ഹിക്സ്. ദിവസങ്ങള്ക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്ഥികളുടെ സംവാദത്തില് പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള് മുറുകുന്നതിനിടെയാണ് റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥി കൂടിയായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില് ആദ്യ പ്രസിഡന്ഷ്യല് സംവാദത്തില് ട്രംപ് പങ്കെടുത്തിരുന്നു. ഈ സംവാദത്തില് പങ്കെടുത്ത ഡെമോക്രാറ്റിക് പാര്ട്ടി പ്രസിഡന്റ്സ്ഥാനാര്ത്ഥി ജോ ബൈഡനും നിരീക്ഷണത്തില് പോകേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



