
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ലണ്ടന് : വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ലണ്ടന് കോടതി ശിക്ഷ വിധിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്ക്ക് ക്രൗണ് കോടതി വിധിച്ചത്.
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് അസാഞ്ജിന്റെ അഭിഭാഷകന് നടത്തിയ ഖേദപ്രകടനം കോടതി തള്ളി. നിയമത്തെ മറികടക്കാന് അസാഞ്ജ് മനപ്പൂര്വം ശ്രമിച്ചതായും ജഡ്ജി ഡെബോറ ടെയ്ലര് പറഞ്ഞു. സ്വീഡന് അസാഞ്ജിനെതിരെ ലൈംഗീകാരോപണകേസ് രജിസ്റ്റര് ചെയ്തതിനെതുടര്ന്നാണ് ഇക്വഡോര് എംബസിയില് അഭയം തേടാന് അസാഞ്ജ് നിര്ബന്ധിതനായത്.
ജാമ്യവ്യവസ്ഥ ലംഘിച്ച ജൂലിയന് അസാഞ്ജ് 2012 മുതല് ഏഴു വര്ഷത്തോളം ലണ്ടനിലെ ഇക്വഡോര് എംബസിയില് അഭയാര്ത്ഥിയായി കഴിയുകയായിരുന്നു. ഇക്വഡോര് രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില് 11 നാണ് എംബസിയില് നിന്നും അസാഞ്ജിനെ ലണ്ടന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡന് പിന്നീട് കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള് തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന് നിയമനടപടി തുടരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


