മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ

അപകടത്തില്‍ മരിച്ച പത്ത് പേരും ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരാണ്

10 killed as helicopters collide during Navy parade rehearsal in Malaysia, video
മലേഷ്യയില്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു,വിഡിയോ Source by : എക്‌സ്
Last Updated :23 April 2024, 10:37 am IST

ക്വാലാലംപൂര്‍: റോയല്‍ മലേഷ്യന്‍ നേവി പരേഡ് റിഹേഴ്‌സലിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.32 നായിരുന്നു അപകടം. പടിഞ്ഞാറന്‍ സംസ്ഥാനമായ പെരാക്കിലെ ലുമുട്ട് നാവിക താവളത്തിലായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ മരിച്ച പത്ത് പേരും ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരാണ്. 'എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനായി ലുമുട്ട് ആര്‍മി ബേസ് ആശുപത്രിയിലേക്ക് അയച്ചു,' മലേഷ്യന്‍ നാവികസേന പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now