
ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത
. 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയത് പിന്നീട് പിന്‍വലിച്ചു.

ടോക്കിയോ: ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഞ്ച് പേര് മരിച്ചു. വ്യാപക നാശം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ ടോക്കിയോയില്‍ നിന്ന് 900 കിലോ മീറ്റര്‍ അകലെയാണിത്.
ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ കഷീമ നഗരത്തിലെ ഷോപ്പിങ്മാള്‍ രണ്ടായിപ്പിളര്‍ന്നു. ഒട്ടേറേപ്പേര്‍ മാളില്‍ കുടുങ്ങി. നിപ്പോണ്‍ പേപ്പര്‍ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്. കുമാമോത്തോയില്‍ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ന്നു. 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയത് പിന്നീട് പിന്‍വലിച്ചു.
നഗരത്തിന് തെക്ക് 20 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കീഷുദ്വീപിലെ ഏറ്റവും വലിയ നഗരമായ കുമാമോത്തോയില്‍ 7ലക്ഷമാണ് ജനസംഖ്യ. ഒരാഴ്ചയായി പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നതിനാല്‍ ഭൂകമ്പ മുന്നറിയിപ്പുണ്ടായിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
5 Dead After 7.1-Magnitude Earthquake Hits Japan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





