നേപ്പാളില്‍ പുഴയില്‍ വീണു കാണാതായ ബസില്‍ 7 ഇന്ത്യക്കാരും, തിരച്ചില്‍

ഇന്ത്യക്കാരും 18 മറ്റ് യാത്രക്കാരും ഉള്‍പ്പെടെ ബസ് ബീര്‍ഗഞ്ജില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു

nepal landslide
തിരച്ചിൽ തുടരുന്നു വീഡിയോ ദൃശ്യത്തിൽ നിന്ന്
Last Updated :12 July 2024, 11:28 am IST
Edited by :jayakumarna

കാഠ്മണ്ഡു: നേപ്പാളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയിലേക്ക് പതിച്ച ബസുകളിലെ യാത്രക്കാരില്‍ ഏഴുപേര്‍ ഇന്ത്യാക്കാര്‍. നദിയിലേക്ക് വീണ ബസുകളിലൊന്നിലെ യാത്രക്കാരായിരുന്നു ഇവര്‍. ഏഴ് ഇന്ത്യക്കാരും 18 മറ്റ് യാത്രക്കാരും ഉള്‍പ്പെടെ ബസ് ബീര്‍ഗഞ്ജില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

ചിത്വാന്‍ ജില്ലയില്‍ മദന്‍ - ആശ്രിത് ഹൈവേയില്‍ നാരായണ്‍ഘട്ട്-മഗ്ലിങ് റോഡില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ മരിച്ചതായി നേപ്പാളി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടു ബസുകളും ത്രിശൂലി നദിയിലേക്ക് പതിച്ച് കാണാതാകുകയായിരുന്നു. ബസിലെ യാത്രക്കാരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെത്തുടര്‍ന്ന് നദിയിലെ ശക്തമായ ഒഴുക്ക് തിരിച്ചിലിന് പ്രതിബന്ധമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now