ഏഴുവയസുകാരന്‍ വാഷിങ് മെഷീനില്‍ മരിച്ചനിലയില്‍; അമേരിക്കയില്‍ അന്വേഷണം 

അമേരിക്കയില്‍ ഏഴു വയസുകാരനെ വാഷിങ് മെഷീനില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:04 am IST

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഏഴു വയസുകാരനെ വാഷിങ് മെഷീനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുട്ടിയെ കാണാതായെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഏഴു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടെക്‌സാസിലെ ട്രോയി എന്ന ആണ്‍കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 2019ല്‍ ട്രോയിയെ മാതാപിതാക്കള്‍ ദത്തെടുത്തതാണ്. കേസില്‍ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

വീടിന്റെ ഗ്യാരേജിലെ ടോപ്പ് ലോഡ് വാഷിങ് മെഷീനിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിനുള്ള കാരണം വ്യക്തമല്ല. മരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കൊലപാതകം ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now