
അശ്രദ്ധ വരുത്തിവച്ച അപകടം!, ബൈക്ക് യാത്രക്കാരന് ട്രക്കിന്റെ അടിയിലേക്ക്; ഒടുവില്‍- വീഡിയോ
തന്‍സു യെഗന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്
റോഡില്‍ വാഹനം ഓടിക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. നമ്മള് ശ്രദ്ധിച്ച് വാഹനം ഓടിച്ചത് കൊണ്ട് മാത്രം കാര്യമില്ല. മറ്റുള്ളവര്‍ കൂടി ശ്രദ്ധയോടുകൂടി വാഹനം ഓടിച്ചാലെ അപകടം ഒഴിവാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ മറ്റൊരാളുടെ അശ്രദ്ധ കൊണ്ട് ഒരു ബൈക്ക് യാത്രക്കാരന് അപകടത്തില്‍പ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
തന്‍സു യെഗന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഒരു ട്രക്കിനെ മറികടന്ന് വരികയാണ് ബൈക്ക് യാത്രക്കാരന്. ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ പിറകിലേക്ക് നോക്കാതെ ഒരാള്‍ അലക്ഷ്യമായി തുറക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ട്രക്കിന്റെ അടിയിലേക്ക് വീണു. എന്നാല്‍ യാത്രക്കാരന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തിയതും ബൈക്ക് യാത്രക്കാരന്റെ ജീവന് രക്ഷിച്ചു. ട്രക്കിന്റെ അടിയില്‍ നിന്ന് യാത്രക്കാരന് കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ എഴുന്നേറ്റ് വരുന്നത് കാഴ്ചക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
I would develop the following piece of technology: "2 cameras integrated into the side mirrors which will not allow a passenger or driver to open the side doors in the event that a cycle is driving towards the mirrors."
â Tansu YEÄEN (@TansuYegen) January 5, 2023
This is really enough! pic.twitter.com/0UM7DAOFF5
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Related News


Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
