അനുമതിയില്ലാതെ പ്രവേശിച്ചു; അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തി
അനുമതിയില്ലാതെ പ്രവേശിച്ചു; അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തി
താഷ്‌കന്റ്: വ്യോമാതിർത്തി ലംഘിച്ച് പ്രവേശിച്ച അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തി. ഞായറാഴ്ച വൈകീട്ട് ഉസ്ബക്കിസ്ഥാന്റെ തെക്കൻ പ്രവിശ്യയായ സുർക്കോൺഡറിയോയിൽ ആണ് വിമാനം വീണത്. ഉസ്ബക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉസ്ബക്കിസ്ഥാന്റെ വ്യോമാതിർത്തിയിൽ അനുമതിയില്ലാതെ പറന്ന വിമാനമാണ് ഉസ്ബെക്കിസ്ഥാൻ വ്യോമസേന വെടിവച്ച് വീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിമാനം തകരുന്നതിനു മുൻപ് സൈനികർ പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
സുർക്കോൺഡറിയോയിലെ ഒരു ആശുപത്രിയിൽ അഫ്ഗാൻ സൈനിക യൂണിഫോം ധരിച്ച രണ്ട് പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News