
തുടര്‍ന്നിരുന്നു എങ്കില്‍ തൂക്കിക്കൊല്ലുമായിരുന്നു, അഫ്ഗാന്‍ മറ്റൊരു സിറിയ ആവരുത്; ജനങ്ങളെ അഭിസംബോധന ചെയ്ത് അഷ്‌റഫ് ഗനി
സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ഗനി പറഞ്ഞു

ദുബായ്: രാജ്യം വിട്ടതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. അബുദാബിയിൽ നിന്നാണ് അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ഗനി പറഞ്ഞു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കേണ്ടി വന്നാനെ. താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്റെ നേർക്ക് വിമർശനം ഉന്നയിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്.
കാബൂളിൽ നിന്ന് പോയത് പണവുമായി എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നുണപ്രചാരണങ്ങളാണ് നടക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകളാണ് ഇവയെല്ലാം. സ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി
സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കൂടിയലോചനകൾ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു. ഇതിനിടെ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിക്ക് അഭയം നൽകുന്നത് എന്ന് യുഎഇ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

Related News


76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്
