'ഇദ്ദ' കാലത്തെ വിവാഹം; ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇമ്രാന്‍ഖാന്‍ കുറ്റവിമുക്തന്‍

ഫെബ്രുവരി 8 ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്.

Imran khan
ബുഷ്‌റ ബീബിയുടെ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമാബാദ് കോടതി ഇവരെ ശിക്ഷിച്ചത്പിടിഐ
Edited by :athira.v.augustine
Last Updated :13 ജൂലൈ 2024, 5:08 pm IST

ഇസ്ലാമാബാദ്: അനിസ്ലാമിക വിവാഹ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും പാകിസ്ഥാന്‍ കോടതി വെറുതെവിട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഫ്‌സല്‍ മജോക ആണ് കേസ് പരിഗണിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇരുവരുടേയും ശിക്ഷയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

ഫെബ്രുവരി 8 ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. മുന്‍ പ്രഥമ വനിതയുടെ ഇദ്ദ കാലഘട്ടത്തില്‍( ഇസ്ലാം നിയമ പ്രകാരം ഭര്‍ത്താവ് മരിക്കുകയോ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്തതിന് ശേഷം അവള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നറിയുന്നതിനുള്ള കാലഘട്ടം) വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. ബുഷ്‌റ ബീബിയുടെ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമാബാദ് കോടതി ഇവരെ ശിക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറ്റ് കേസുകളൊന്നും ഇവരുടെ പേരിലില്ലെങ്കില്‍ വെറുതെ വിടാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇമ്രാന്‍ കാനെ മോചിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. തോഷഖാന അഴിമതിക്കേസിലെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യുകയും സൈഫര്‍ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തതിന് ശേഷം ഇമ്രാന്‍ ഖാന്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഒരേയൊരു കേസായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now