
വീണ്ടും 'ജോർജ് ഫ്ലോയിഡ് മോഡൽ' അതിക്രമം; യുവാവിനെ ക്രൂരമായി മർദിച്ച് യുഎസ് പൊലീസ്, വീഡിയോ
യുവാവിനെ തെരുവിലിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തവന്നു
മര്‍ദനമേറ്റ് മരിച്ച ജോര്‍ജ് ഫ്ലോയിഡിനെ മര്‍ദിച്ച സമാനരീതിയില്‍ വീണ്ടും അതിക്രമം നടത്തി അമേരിക്കന്‍ പൊലീസ്. യുവാവിനെ തെരുവിലിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തവന്നു. ഇതിന് പിന്നാലെ രണ്ടു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.
ക്രാഫോര്‍ഡ് കണ്‍ട്രി ഷെരിഫിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സൗത്ത് കരോലിന സ്വദേശിയായ റന്റല്‍ വോസെസ്റ്റര്‍ എന്ന 27കാരനയൊണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ നടന്ന സംഭവത്തില്‍ അര്‍ക്കന്‍സാസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
@4029news this was in Mulberry... pic.twitter.com/QHwrIeUfKw
â Sports&Sh!tPodcastâ¢ï¸ (@JosephPodcast) August 21, 2022
ഒരു കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കവെയാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍



