ഇറ്റലിയില്‍ വ്യോമസേന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടുമരണം (വീഡിയോ)

ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ചിത്രം:ട്വിറ്റര്‍
Last Updated :20 January 2024, 9:17 am IST

ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ റോമില്‍ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. യു-208 ട്രെയിനിങ് എയര്‍ക്രാഫ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. ഒരുവിമാനം ജനവാസ മേഖലയിലൈണ് പതിച്ചത്. റോഡിലെ വാഹനങ്ങള്‍ക്കടകം തീപിടിച്ചു. 

അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ടു പൈലറ്റുമാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് യു-208.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now