
ആമസോണ്‍ നദിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച; പൊന്തിവന്നത് 2000 വര്‍ഷം പഴക്കമുള്ള ശേഷിപ്പുകള്‍ - വീഡിയോ
ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ, പൊങ്ങിവന്നത് 2000 വര്‍ഷം പഴക്കമുള്ള ചരിത്ര ശേഷിപ്പ്

ബ്രസീലിയ: ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ, പൊങ്ങിവന്നത് 2000 വര്‍ഷം പഴക്കമുള്ള ചരിത്ര ശേഷിപ്പ്. പുരാതന മനുഷ്യന്റെ മുഖങ്ങള്‍ അടക്കം വിവിധ രൂപങ്ങള്‍ കൊത്തിവെച്ച കല്ലുകളാണ് ഉയര്‍ന്ന് വന്നത്.
റിയോ നീഗ്രോ തീരത്ത് പോണ്ടോ ദാസ് ലാജസ് എന്ന പുരാവസ്തു കേന്ദ്രത്തിന് സമീപത്ത് നിന്നാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. കല്ലിലെ കൊത്തുപണിക്ക് ആയിരം മുതല്‍ 2000 വര്‍ഷം വരെ പഴക്കമുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. പുരാതന മനുഷ്യന്റെ മുഖങ്ങള്‍ക്ക് പുറമേ മൃഗങ്ങളുടെ അടക്കം വിവിധ രൂപങ്ങളുമാണ് കണ്ടെത്തിയത്. കൊളോണിയല്‍ കാലത്തിന് മുന്‍പുള്ള കൊത്തുപണിയാകാം എന്ന് പുരാവസ്തു ശാസ്ത്രജ്ഞന്‍ ജെയിം ഡി സാന്റാന ഒലിവേര പറഞ്ഞു.
ഇതിന് മുന്‍പും കല്ലിലെ കൊത്തുപണികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ കണ്ടെത്തിയത് ഏറെ വിഭിന്നമാണ്. ഏത് കാലത്താണ് ഈ കൊത്തുപണികള്‍ നടന്നത് എന്ന് കണ്ടെത്താന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്മാര്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ തദ്ദേശവാസികള്‍ തങ്ങളുടെ അമ്പുകളും കുന്തങ്ങളും മൂര്‍ച്ചകൂട്ടിയ സ്ഥലമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ബ്രസീല്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതിനെ തുടര്‍ന്നാണ് ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്. ജൂലൈ മുതല്‍ റിയോ നീഗ്രോയില്‍ 15 മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്.
#AmazonRiver: After water levels dropped to record lows in the region's worst drought in more than a century, human faces sculpted into stone up to 2,000 years ago have appeared on a rocky outcropping along the Amazon River. pic.twitter.com/Y36H5EpEjZ
â DD India (@DDIndialive) October 24, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തണുയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Related News


വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
