ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ 'ദൈവിക ഇടപെടല്‍' ഉണ്ടായി; അവകാശവാദവുമായി അസിം മുനീര്‍

ഇസ്ലാമാബാദില്‍ ഡിസംബര്‍ ആദ്യം നടന്ന മതസമ്മേളനത്തിലാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍.

General Asim Munir
General Asim MunirAP
Edited by :എന്‍ പി അനൂപ്
Last Updated :22 ഡിസംബർ 2025, 2:44 pm IST

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും മൂലം ഉടലെടുത്ത ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന് ദൈവിക സഹായം ലഭിച്ചെന്ന് പാക് പ്രതിരോധമേധാവി അസിം മുനീര്‍. ഇന്ത്യയ്‌ക്കെതിരെയുള്ള തിരിച്ചടിയില്‍ 'ദൈവിക ഇടപെടല്‍' അനുഭവിച്ചു എന്നാണ് അസിം മുനീര്‍ അവകാശപ്പെട്ടത്. ഇസ്ലാമാബാദില്‍ ഡിസംബര്‍ ആദ്യം നടന്ന മതസമ്മേളനത്തിലാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍.

അറേബ്യന്‍ മേഖലയില്‍ ഏകദേശം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടെന്ന് സങ്കല്‍പിക്കപ്പെടുന്ന രാജ്യവുമായി പാകിസ്ഥാനെ താരതമ്യം ചെയ്തുകൊണ്ടാണ് അസിം മുനീറിന്റെ അവകാശവാദങ്ങള്‍. ലോകത്ത് 57 മുസ്ലിം രാജ്യങ്ങളുണ്ടെന്നും അവയില്‍ പുണ്യനഗരങ്ങളായ ഹറമൈന്‍ ഷെരീഫൈനിന്റെ (മക്ക, മദീന) സംരക്ഷിക്കാനുള്ള ബഹുമാനം ദൈവം നല്‍കി എന്നും അസിം മുനീര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ആക്രമണം നടത്തുന്ന തെഹ് രീകെ പാകിസ്ഥാന്‍ എന്ന സംഘടനയ്ക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ആണെന്നും അസിം മുനീര്‍ ആരോപിച്ചു. അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദത്തില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ്. ഒരു ഇസ്ലാമിക രാജ്യത്ത് ഭരണകൂടത്തിന് മാത്രമേ ജിഹാദിന് ഉത്തരവിടാന്‍ കഴിയൂ എന്നും മുനീര്‍ പറഞ്ഞു.

News Now

Summary

Pakistan’s Defence Chief, Field Marshal Asim Munir, said that during the May military confrontation with India—following India’s Operation Sindoor strikes on terror targets—Islamabad received “divine help.”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates