നൈജീരിയയില്‍ കൂട്ടക്കുരുതി; 100 ഓളം പേരെ വെടിവെച്ചു കൊന്നു, വീടുകള്‍ക്ക് തീയിട്ടു

ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ക്ക് മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

At least 100 people killed by gunmen in north-central Nigeria
Nigeria attackഫയല്‍
Edited by :Amal Joy
Last Updated :15 ജൂൺ 2025, 8:36 am IST

അബുജ: നൈജീരിയയിലെ(Nigeria attack) വടക്കന്‍ സംസ്ഥാനമായ മധ്യ ബെനുവിലെ ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ അറിയിച്ചു. സംസ്ഥാനത്തെ യെലെവാട്ടയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു ആക്രമണമെന്ന് അധികൃതര്‍ സാമൂഹ്യമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ക്ക് മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. 'നിരവധി കുടുംബങ്ങളെ മുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് കത്തിച്ചയായും തിരിച്ചറിയാന്‍ കഴിയാത്തവിധം നിരവധി മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതായും' ആംനസ്റ്റി പറഞ്ഞു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യെലെവാട്ടയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച ബെനുവയിലെ പൊലീസ് വക്താവ് ഉദേമെ എഡെറ്റ്, പക്ഷേ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല.

നൈജീരിയയിലെ മിഡില്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ബെന്യൂ, മുസ്ലീം ഭൂരിപക്ഷ വടക്കന്‍ പ്രദേശവും ക്രിസ്ത്യാനികള്‍ കൂടുതലുള്ള തെക്കും തമ്മില്‍ സന്ധിക്കുന്ന സ്ഥലമാണ്.ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്ത് നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് ഭൂമി ആവശ്യമുള്ള കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. വംശീയവും മതപരവുമായ സംഘര്‍ഷങ്ങളാല്‍ ഈ തര്‍ക്കങ്ങള്‍ പലപ്പോഴും വഷളാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now