മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

ഒരാളാണോ, ഒന്നിലധികം ആളുണ്ടോ കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് അന്വേഷിക്കുന്നു

mad sandhu
Popular LGBTQ Influencer And Makeup Artist Mad Sandhu Shot Dead
Edited by :SANAL DEV B
Last Updated :4 ഒക്ടോബർ 2026, 6:33 am IST

അമൃത്സര്‍: 'മാഡ് സന്ധു' എന്ന പേരില്‍ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റ് മധുസൂദനനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.

സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊലപാതകം നടന്നത്.

മേക്കപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ലിംഗസമത്വവുമായി ബന്ധപ്പെട്ടും സിനിമാ മേഖലയുമായും പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു മാഡ് സന്ധു. തന്റെ പ്രസ്താവനകള്‍ വിവാദമാവുകയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളും ട്രോളുകളും ഇയാള്‍ നേരിട്ടിരുന്നു.

കൃത്യം നടന്ന സ്ഥലത്ത് എത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നോ ഒരാളാണോ ഒന്നിലധികം ആളുകള്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടോ എന്നുള്ളതിലും അഭ്യൂഹം തുടരുകയാണ്.

News Now

Summary

Make up artist "Mad Sandhu" Shot Dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates