
'ഖുറാനെ അധിക്ഷേപിച്ചു'; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം
ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചാണ് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്.

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചാണ് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്. ഫൈസലാബാദിലെ ജരാന്‍വാല ജില്ലയിലാണ് ആക്രമണം നടന്നത്. ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യാനി ഖുറാനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതാണ് അക്രമ സംഭവങ്ങള്‍ക്ക് കാരണം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടം ഇയാളുടെ വീടും അടുത്തുള്ള ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കുകയായിരുന്നു.
ജനക്കൂട്ടം പള്ളിക്ക് മുകളില്‍ കയറി കുരിശ് മറിച്ച് താഴെയിടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
മതനിന്ദ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ മതനിന്ദ മരണശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.
NOW - Mob attacks Christian church in Punjab, Pakistan.https://t.co/BLTJfYJz0K
â Disclose.tv (@disclosetv) August 16, 2023
പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തീകൊളുത്തി കൊന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡികാപ്രിയോയ്ക്ക് വിസര്‍ജ്യം അയച്ചു; 49കാരന് രണ്ടുവര്‍ഷം നല്ലനടപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍



