ഹമാസിനെ ഇല്ലാതാക്കി ലക്ഷ്യം നേടും; ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
ഗാസയെ പിടിച്ചെടുക്കാനുളള പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം

ടെല്‍ അവീവ്: ഹമാസിനെ ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ സേനയെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
WHAT TO READ NEXT

ലോകത്തെ പിന്നാക്ക ഭൂപ്രദേങ്ങള്‍ ഭൂരിഭാഗവും തീരദേശ മേഖലയില്‍, പഠനം
ഇസ്രയേല്‍ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതിന് ഇസ്രയേലിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയെ പിടിച്ചെടുക്കാനുളള പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന് സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.
പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന് രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു ഈ തീരുമാനത്തിന് പിന്നാലെ തന്നെ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യു കെയും കാനഡയും ഓസ്ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Benjamin Netanyahu again say he will destroy Hamas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

