
'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ
പിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കവെ സഹപൈലറ്റിന്റെ ആക്രമണത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രികരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ധീരനായ യാത്രികനുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നൂറ്റിയെഴുപതിലധികം പേരുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തനത്തിലെ പ്രധാനിയായ പ്ലംബർ യാനിവ് ഹയൂനാണ് കോക്ക്പിറ്റിൽ നടന്ന ചോരമരവിപ്പിക്കുന്ന നിമിഷങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചത്. മരണമുഖത്ത് നിന്ന് സമചിത്തതയോടെ പ്രവർത്തിച്ച് അക്രമിയെ കീഴ്പ്പെടുത്തിയ യാത്രക്കാരുടെയും ജീവനക്കാരുടെയും ധൈര്യത്തെ നെതന്യാഹു അഭിനന്ദിച്ചു. വിമാനം തകർക്കാൻ തന്നെയാണ് അക്രമി ശ്രമിച്ചതെന്നും എന്നാൽ ഈ ഭീകരാക്രമണത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയോ വിദേശ ശക്തികളോ ഉണ്ടോയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതും കോക്ക്പിറ്റിനുള്ളിൽ നിന്ന് കേട്ട നിലവിളികളുമാണ് തങ്ങളെ അങ്ങോട്ടേക്ക് ഓടിയെത്താൻ പ്രേരിപ്പിച്ചതെന്ന് യാനിവ് ഹയൂൻ പ്രധാനമന്ത്രിയോട് പറഞ്ഞു. "പെട്ടെന്ന് വിമാനത്തിന്റെ വായുമർദ്ദത്തിൽ വലിയ വ്യതിയാനം തോന്നി. വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലായി. ഉള്ളിൽ നിന്ന് വലിയ നിലവിളികൾ കേട്ടതോടെ ഞങ്ങൾ കോക്ക്പിറ്റിന്റെ വാതിൽ തകർത്ത് അകത്തേക്ക് ഇരച്ചുകയറി. അപ്പോഴാണ് പൈലറ്റ് കുത്തേറ്റു കിടക്കുന്നതും അക്രമി ഫ്ലൈറ്റ് കൺട്രോൾ പാനലിൽ പിടിച്ച് വിമാനം താഴേക്ക് വീഴ്ത്താൻ ശ്രമിക്കുന്നതും കണ്ടത്. ഒട്ടും സമയം പാഴാക്കാതെ ഞാൻ അയാളുടെ കഴുത്തിന് ചുറ്റും കൈയിട്ട് ബലമായി ഞെരിച്ചുപിടിക്കുകയും കോക്ക്പിറ്റിൽ നിന്ന് പുറത്തേക്ക് വലിച്ച് താഴെയിടുകയുമായിരുന്നു," ഹയൂൻ നെതന്യാഹുവിനോട് വെളിപ്പെടുത്തി.
മറ്റ് യാത്രക്കാർ അക്രമിയെ വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുന്നതിനിടെ, നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണുകൊണ്ടിരുന്ന വിമാനത്തിന്റെ കൺട്രോൾ വീൽ യാനിവ് ഹയൂൻ ബലമായി പിന്നിലേക്ക് വലിച്ചുപിടിക്കുകയായിരുന്നു. മുൻപ് ടെലിവിഷൻ പരിപാടികളിലും സിനിമകളിലും പൈലറ്റുമാർ വിമാനം നിയന്ത്രിക്കുന്നത് കണ്ട ഓർമ്മ വെച്ചാണ് താൻ കൺട്രോളിൽ പിടിച്ച് വലിച്ചതെന്നും, നിമിഷങ്ങൾക്കകം മറ്റ് ജീവനക്കാർ ഓടിയെത്തി വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്നും ഹയൂൻ പറഞ്ഞു. തുടർന്ന് സൗദി അറേബ്യയിലെ താബുക്കിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഇസ്രയേലിലേക്ക് എത്തിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നിൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പങ്കുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ഷോൺ ഹാനിറ്റിയുമായുള്ള അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. സൗദി കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും, പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ യുഎഇ ഭരണകൂടവുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Israeli Prime Minister Benjamin Netanyahu met with the passengers and crew who thwarted a catastrophic attempt to crash a Tel Aviv-bound Flydubai flight
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി, സ്ത്രീകളോട് സംസാരിക്കില്ല; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ

'വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു
