
ഈ കോളില്‍ നിങ്ങളുണ്ടോ? എങ്കില്‍...' ഒരൊറ്റ സൂം കോളില്‍ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി
ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് ആണ് കഴിഞ്ഞ ബുധനാഴ്ച കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വന്‍ പിരിച്ചുവിടല്‍ നടത്തിയത്
ലണ്ടന്‍: ഒരൊറ്റ സൂം കോളിലൂടെ കമ്പനി പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് ആണ് കഴിഞ്ഞ ബുധനാഴ്ച കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ വന്‍ പിരിച്ചുവിടല്‍ നടത്തിയത്.
'ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും'- ഇതായിരുന്നു വിശാല്‍ ഗാര്‍ഗിന്റെ വാക്കുകള്‍. ഒരു ജീവനക്കാരന് സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
Vishal Garg: âI wish I didnât have to lay off 900 of you over a zoom call but Iâm gonna lay yâall off right before the holidays lmfaoooâpic.twitter.com/6bxPGTemEG
â litquidity (@litcapital) December 5, 2021
ബെറ്റര്‍.കോം കമ്പനിയുടെ ഒന്‍പതു ശതമാനം ജീവനക്കാര്‍ക്കാണ് ഒറ്റ കോളിലൂടെ ജോലി നഷ്ടമായത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കോളില്‍, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാര്‍ഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'കരിയറില്‍ രണ്ടാം തവണയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു. ഇത്തവണ കൂടുതല്‍ കരുത്തോടെയിരിക്കാന്‍ ശ്രമിക്കും.- ഗാര്‍ഗ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



