ബിഗ് ടിക്കറ്റില്‍ മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ഭാഗ്യത്തിളക്കം; ആഢംബര കാറും വമ്പന്‍ സമ്മാനങ്ങളും

യുഎഇ പൗരനായ മുബാറക്ക് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്

Big Ticket Lucky draw for Indians and Malayalis
Big Ticketx
Edited by :Amal Joy
Last Updated :4 ജൂൺ 2025, 5:07 pm IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) നറുക്കെടുപ്പില്‍(സീരീസ് 275) ഭാഗ്യം തുണച്ച് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക്. ആഢംബര കാര്‍ അടക്കമുള്ള വന്‍ സമ്മാനങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഡ്രോ പൂര്‍ത്തിയായപ്പോള്‍ 20 മില്യണ്‍ ദിര്‍ഹം(ഏകദേശം 46 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടിയത് യുഎഇ പൗരനായ മുബാറക്ക് ഗരീബ് റാഷിദ് സലീം അല്‍ദഹേരിയാണ്. ഇന്ത്യന്‍ പ്രവാസി ശ്രീനിവാസ് ഗെദ്ദഡ പുത്തന്‍ ബിഎംഡബ്ല്യു എം440ഐ സ്വന്തമാക്കി.

യുഎഇ പൗരനായ മുബാറക്ക് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. രണ്ടു വര്‍ഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട് ഇദ്ദേഹം. ഓരോ മാസവും ഒരു ടിക്കറ്റ് അല്ലെങ്കില്‍ രണ്ട് മാസം കൂടുമ്പോള്‍ ഒന്ന് ഇതായിരുന്നു രീതി. ഗ്രാന്‍ഡ് പ്രൈസിന് പുറമെ അഞ്ച് പേര്‍ക്ക് 150,000 ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചു.

189712 എന്ന ടിക്കറ്റ് നമ്പരിലൂടെ മലയാളിയായ അബ്ദുല്ല പുളിക്കൂര്‍ മുഹമ്മദ്, 223405 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷാജി മേമന, 159551 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബാബുലാല്‍ ഗൗതം, 061991 ടിക്കറ്റ് നമ്പരിലൂടെ തുനീഷ്യക്കാരനായ സുഹൈല്‍ ബര്‍ഹൂമി, 316841 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സാലിഹ് റഹ്മാന്‍ പള്ളിപ്പാടത്ത് എന്നിവരാണ് 150,000 ദിര്‍ഹം സമ്മാനമായി നേടിയത്.

പ്രതിവാര നറുക്കെടുപ്പില്‍ അരുണ്‍ മോഹന്‍, ഗംഗാധരന്‍ പുതിയവളപ്പില്‍, പ്രശാന്ത് രാഘവന്‍, സുന്ദരന്‍ തച്ചപ്പള്ളി, ബാനര്‍ജി കക്കാട് നാരായണന്‍, പ്രവീണ്‍ അരുണ്‍ ടെല്ലിസ്, മുഹമ്മദ് അട്ടൂര വളപ്പില്‍ മരക്കാര്‍, ഐഷ സജീവ്, മുഹമ്മദ് ഫര്‍ഹാന്‍ ഷാജഹാന്‍, അഷ്‌റഫ് അലി വലിയ പറമ്പില്‍ എന്നിവര്‍ക്ക് 50,000 ദിര്‍ഹം വീതവും ജോസഫ് പീറ്ററിന് 60,000 ദിര്‍ഹവും അബ്ദുല്‍ ലത്തീഫ് ഷാജീറിന് 40,000 ദിര്‍ഹവും സമ്മാനം ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now