സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സ്‌ഫോടനത്തില്‍ റഷ്യന്‍ മിലിട്ടറി ബ്ലോഗര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതി അറസ്റ്റില്‍

അറസ്റ്റാലയ ട്രെപോവ
Last Updated :20 January 2024, 9:18 am IST

News Now

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സ്‌ഫോടനത്തില്‍ റഷ്യന്‍ മിലിട്ടറി ബ്ലോഗര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതി അറസ്റ്റില്‍. യുക്രൈന്‍ അനുകൂല സമരങ്ങളില്‍ സജീവമായ ഡര്‍യ ട്രെപോവ ആണ് അറസ്റ്റിലായത്. 

റഷ്യന്‍ സൈനിക റിപ്പോര്‍ട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ യുക്രൈന്‍ ആണെന്ന് ആരോപിച്ച് റഷ്യന്‍ നേതാക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ്, യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ യുവതി അറസ്റ്റിലായത്. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ഗദിവസം യുക്രൈന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തതിന് ഡര്‍യ ട്രെപോവയെ നേരത്തെ റഷ്യ അറസ്റ്റ് ചെയ്തിരുന്നു. 

യുെ്രെകനിലെ റഷ്യന്‍ സൈനിക നീക്കങ്ങള്‍ ബ്ലോഗിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രസിദ്ധനായിരുന്നു ടറ്റാര്‍സ്‌കി. ഡോണ്‍ടെസ്‌ക്, ലുഗാന്‍സ്‌ക് മേഖലകളില്‍ റഷ്യന്‍ സൈനിക നീക്കത്തെ പ്രശംസിച്ച് ഇദ്ദേഹം നിരവധി റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. ട്രെപോവ ടറ്റാര്‍സ്‌കിയ്ക്ക് നല്‍കിയ ചെറിയ പ്രതിമയാണ് പൊട്ടിത്തെറിച്ചത് എന്നാണ് റഷ്യന്‍ പൊലീസ് സംശയിക്കുന്നത്. സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ട്രെപോവയെ റഷ്യന്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates