കുളിക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീണു;  25കാരിക്ക്് ഷോക്കേറ്റു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം

കുളിക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീണു;  25കാരിക്ക്് ഷോക്കേറ്റു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം 

അനസ്താസിയ ഷെര്‍ബിനിന /ഫോട്ടോ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST
Edited by :migrator

മോസ്‌കോ: കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് 25കാരി ഷോക്കേറ്റ് മരിച്ചു.സൈബീരിയയിലെ ടോഗുചിനിലാണ് സംഭവം. നാലുവയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് യുവതിയുടെ മരണം

ഒരാഴ്ച മുമ്പാണ് ടോഗുചിനില്‍ താമസിക്കുന്ന അനസ്താസിയ ഷെര്‍ബിനിനയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.  കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ യുവതി ഉപയോഗിച്ചിരുന്നു. പിന്നാലെ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണതോടെ വൈദ്യുതാഘാതമേറ്റെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ കുളിമുറിയില്‍ എത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. പിന്നീട് മുത്തശ്ശിയെ മകന്‍ വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

അടിയന്തരപ്രധാന്യമുള്ള ഫോണ്‍കോള്‍ വരാനുള്ളതിനാലാണ് യുവതി കുളിമുറിയിലേക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നീട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍വെച്ചു. ഇതിനിടെയാണ് ഫോണ്‍കോള്‍ വന്നത്. ഫോണ്‍ എടുത്തതിന് പിന്നാലെ വൈദ്യുതകേബിളടക്കം ഫോണ്‍ വെള്ളത്തിലേക്ക് വീഴുകയും യുവതിക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളിക്കൊപ്പം വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി ലൈറ്റുകളും മറ്റും ഓഫായി. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരനായ മകന്‍ അമ്മയ്ക്ക് സംഭവിച്ച അപകടമറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now