
News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

ബീജിങ്:ചൈനയിൽ വാഹനാപകടത്തിൽ നിന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. കുതിച്ചെത്തിയ, കൊയ്ത്തിന് ഉപയോഗിക്കുന്ന ഹാർവെസ്റ്റർ വാഹനത്തിൽ നിന്നാണ് കുട്ടി രക്ഷപ്പെട്ടത്. പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
2021ൽ അൻഹുയി പ്രവിശ്യയിലാണ് സംഭവം. ധാന്യങ്ങൾ ഉണക്കാൻ അച്ഛനെ സഹായിക്കുകയാണ് കുട്ടി. അതിനിടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. ഈ സമയം അതുവഴി കടന്നു വന്ന ഹാർവെസ്റ്റർ വാഹനത്തിൽ തട്ടിയെങ്കിലും കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിന് എതിർവശത്തുള്ള അമ്മയെ കാണാൻ പോയപ്പോഴാണ് സംഭവം.
എതിരെ നിന്ന് ഹാർവെസ്റ്റർ വരുന്നത് ശ്രദ്ധിക്കാതെയാണ് കുട്ടി റോഡ് മുറിച്ചു കടന്നത്. റോഡിന്റെ മധ്യത്തിൽ എത്തിയപ്പോഴാണ് ഹാർവെസ്റ്റർ പാഞ്ഞെത്തിയത്. ഹാർവെസ്റ്ററിന്റെ മുൻഭാഗത്ത് തല ഇടിച്ചെങ്കിലും വാഹനം കയറിയിറങ്ങുന്നതിൽ നിന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വാഹനം പോയ ശേഷം കുട്ടി എഴുന്നേറ്റ് നിന്നപ്പോഴാണ് വീട്ടുകാർക്ക് ആശ്വാസമായത്.
A very lucky kid from China pic.twitter.com/Smx6XNkUfG
â CCTV IDIOTS (@cctvidiots) April 19, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




