
ക്ലീനിങ്ങിനിടെ യുവതി ആടിപ്പാടി, അമ്പരന്ന് മാനേജര്‍ - വീഡിയോ
ദക്ഷിണ കൊറിയയിലെ കഫേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ജീവിതത്തില്‍ ഒരു തവണ പോലും പാട്ട് മൂളാത്തവര്‍ ചുരുക്കമായിരിക്കും. അതുപോലെ തന്നെ നൃത്തം ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കാത്തവരും ചുറ്റിലുമുണ്ട്. ഇപ്പോള്‍ കഫേയില്‍ പ്രവൃത്തിസമയത്തിന് ശേഷം ജീവനക്കാരി നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
ദക്ഷിണ കൊറിയയിലെ കഫേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പ്രവൃത്തി സമയത്തിന് ശേഷം മുറി വൃത്തിയാക്കുകയാണ് ജീവനക്കാരി. അതിനിടെയാണ് പാട്ടിനൊപ്പം കെ- പോപ്പ് ഡാന്‍സ് ജീവനക്കാരി കളിച്ചത്. യാദൃച്ഛികമായി കടന്നുവന്ന മാനേജര്‍ ഇത് കണ്ട് മാറിനിന്ന് യുവതിയുടെ നൃത്തം ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
മാനേജര്‍ വന്നത് അറിയാതെ യുവതി ഡാന്‍സ് തുടരുന്നതും വീഡിയോയില്‍ കാണാം. ഒരുഘട്ടത്തില്‍ യുവതി തിരിയുമ്പോള്‍ മാനേജറെ കാണുകയും നാണം കൊണ്ട് യുവതി തലതാഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ നൃത്തം കണ്ട് മാനേജര്‍ അഭിനന്ദിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.
Customer caught walked in on staff dancing while cleaning.. pic.twitter.com/UO6zvx5l6I
â Buitengebieden (@buitengebieden_) December 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




