ആശുപത്രി മുറിയില്‍ പ്രാര്‍ഥന; കോവിഡ് രോഗി മറ്റൊരു കോവിഡ് രോഗിയെ സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊന്നു

കോവിഡ് ആശുപത്രിയില്‍ വെച്ച് സിലിണ്ടര്‍ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രോഗി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

കാലിഫോര്‍ണിയ: കോവിഡ് ആശുപത്രിയില്‍ വെച്ച് സിലിണ്ടര്‍ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രോഗി മരിച്ചു. 87കാരനാണ് റൂംമേറ്റായ കോവിഡ് രോഗിയുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ആശുപത്രിമുറിയില്‍ വച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ് വാലി ഹോസ്പിറ്റലിലായിരുന്നു സംഭവം.

82കാരനായ രോഗി മുറിക്കകത്ത് പ്രാര്‍ഥിക്കുന്നത് ജെസ്സി മാര്‍ട്ടിനസിന് ഇഷ്ടപ്പെട്ടില്ല. ഇതിനെതുടര്‍ന്ന് പ്രകോപിതനായ ജെസ്സി ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു.  ജെസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോവിഡ് ചികിത്സയിലാണ്.

പ്രതിക്കെതിരെ ഹേയ്റ്റ് ക്രൈം, എല്‍ഡര്‍ അബ്യൂസ് എന്നീ വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ 28-ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് ഷെറീഫ് ഓഫീസ് അരിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now