വീടിന്റെ മേല്‍ക്കൂരയില്‍ 'ഒളിച്ചിരുന്ന്' കൂറ്റന്‍ പാമ്പ്, പിടിച്ചപ്പോള്‍ സീലിങ് തകര്‍ത്തു- വീഡിയോ

വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചത്

മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന കൂറ്റന്‍ പാമ്പിനെ പിടികൂടുന്നു
Last Updated :20 January 2024, 8:47 am IST

വീട്ടില്‍ എട്ടുകാലിയെ കണ്ടാല്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ കൂറ്റന്‍ പാമ്പിനെ കണ്ടാലുള്ള കാര്യം പറയുകയും വേണ്ട!. ഇപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്ന കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചത്. മേല്‍ക്കൂരയില്‍ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ പാമ്പ് പിടിത്തക്കാര്‍ പിടികൂടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മേല്‍ക്കൂരയില്‍ ഒരു ദ്വാരമിട്ടാണ് പാമ്പിനെ പിടികൂടുന്നത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

തൊപ്പി കാണിച്ചും മറ്റും ശ്രദ്ധ മാറ്റിയാണ് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത്. ഇത് വിഫലമായതിനിടെ, പാമ്പ് മേശവലിപ്പില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കഴുത്തില്‍ പിടിച്ച് പാമ്പിനെ വരുതിയിലാക്കുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now