
News Now
Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

മോസ്കോ: പ്രമുഖ വ്യവസായിയും ട്വിറ്റര് മേധാവിയുമായ ഇലോണ് മസ്ക് അമേരിക്കന് പ്രസിഡന്റ് ആകുമെന്ന് റഷ്യന് മുന് പ്രസിഡന്റ് ദിമിത്രി മെദ്വെദെവ്. 2023ല് അമേരിക്കയില് ആഭ്യന്തര കലാപമുണ്ടാകുമെന്നും ദിമിത്രി ട്വിറ്ററില് കുറിച്ചു.
വ്ലാഡിമര് പുടിന്റെ അടുത്ത അനുയായി ആയ ദിമിത്രിയുടെ പ്രവചനം പുതിയ ചര്ച്ചകള്ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദിമിത്രിയുടെ ട്വിറ്റര് ത്രെഡിന് മറുപടിയുമായി ഇലോണ് മസ്കും രംഗത്തെത്തി. 'എപിക് ത്രെഡ്' എന്നാണ് മസ്ക് ഇതിന് മറുപടി നല്കിയത്. നിലവില് റഷ്യന് സെക്യൂരിറ്റി കൗണ്സിലിന്റെ ചെയര്മാന് ആണ് ദിമിത്രി.
On the New Yearâs Eve, everybodyâs into making predictions
â Dmitry Medvedev (@MedvedevRussiaE) December 26, 2022
Many come up with futuristic hypotheses, as if competing to single out the wildest, and even the most absurd ones.
Hereâs our humble contribution.
What can happen in 2023:
ആഭ്യന്തര കലാപത്തെ തുടര്ന്ന് കാലിഫോര്ണിയയും ടെക്സാസും അമേരിക്കയില് നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഇത് ടെക്സാസ്-മെക്സിക്കോ യൂണിയന് സൃഷ്ടിക്കുന്നതിലേക്ക് നയിക്കും. ആഭ്യന്തര യുദ്ധത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില് ഇലോണ് മസ്ക് വിജയിക്കും- ദിമിത്രി കുറിച്ചു.
ബ്രിട്ടണ് യൂറോപ്യന് യൂണിയനില് തിരിച്ചെത്തും. യുകെയുടെ തിരിച്ചെത്തലോടെ യൂറോപ്യന് യൂണിയന് തകരും. യുക്രൈന്റെ പടിഞ്ഞാറന് ഭാഗങ്ങള് പോളണ്ടും ഹംഗറിയും കയ്യേറും. ജര്മനിയും ബാള്ട്ടിക് പ്രദേശങ്ങളും ചേര്ത്ത് 'ഫോര്ത്ത് റീച്ച്' രൂപീകരിക്കപ്പെടും. പോളണ്ടും ഫോര്ത്ത് റീച്ചും തമ്മില് യുദ്ധം നടക്കുകയും യൂറോപ്പ് രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുമെന്നും ദിമിത്രി പ്രവചിക്കുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ തലച്ചോർ തിന്നുന്ന അമീബ; ദക്ഷിണകൊറിയയിൽ ആദ്യ മരണം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


