ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

സ്‌റ്റോക്ക്‌ഹോം: കോവിഡ് 19 രണ്ടാംതരംഗം ഇന്ത്യയിൽ അതിരൂമക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം. ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു. 

'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം', ഗ്രേറ്റ ട്വീറ്റിൽ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്റെ റിപ്പോർട്ട് ഗ്രേറ്റ പങ്കുവെച്ചിട്ടുമുണ്ട്.

ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യമാണ് നിലവിൽ ഇന്ത്യയിൽ. ഇതേതുടർന്ന് നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates