
വലിയ ഇടയനെ കണ്ടെത്താൻ: കോണ്‍ക്ലേവിന് നാളെ തുടക്കം; കര്‍ദിനാള്‍മാര്‍ ഇന്ന് യോഗം ചേരും
വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്

വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ തുടങ്ങും. കോണ്‍ക്ലേവിന് മുന്നോടിയായി എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര് അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്.
വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറി. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മണിക്കൂറുകള്‍ക്കകം പാപ്പയെ കണ്ടെത്തിയതും, 2 വര്‍ഷവും 9 മാസവും നീണ്ടതുമായ കോണ്‍ക്ലേവുകള്‍ ചരിത്രത്തിലുണ്ട്. വത്തിക്കാന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷന്‍.
ജനത്തോട് അടുത്തുനില്ക്കുന്ന ഇടയനെയാണ് പുതിയ മാര്‍പാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ക്ലേവിനു മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ ചര്‍ച്ചയില്‍ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം

വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
