
News Now
'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

ചൈനീസ് നഗരമായ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ഡാകിയോഡാവോ എന്ന ഫുഡ് കമ്പനി ഉൽപാദിപ്പിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. തലസ്ഥാനമായ ബീജിംഗിന് സമീപമുള്ള നഗരമാണ് ടിയാൻജിൻ.
ഡാകിയോഡാവോയിലെ ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നും കമ്പനി സീൽ ചെയ്തെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഐസ്ക്രീമിൽ നിന്ന് ആർക്കെങ്കിലും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസിലാൻഡ്, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഐസ്ക്രീം നിർമ്മിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. വൈറസ് കണ്ടെത്തിയ ബാച്ചിലെ 29,000 കാർട്ടണുകളിൽ ഭൂരിഭാഗവും വിറ്റിട്ടില്ല. 390ഐസ്ക്രീമോളം വിറ്റെന്നും ഇത് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


