സിംഗപ്പൂരില്‍ എളുപ്പത്തില്‍ കോവിഡ് നിര്‍ണയം സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് ബ്രീത്തലൈസര്‍ ടെസ്റ്റ് വികസിപ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ എളുപ്പത്തില്‍ കോവിഡ് നിര്‍ണയം സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് ബ്രീത്തലൈസര്‍ ടെസ്റ്റ് വികസിപ്പിച്ചു. സൗകര്യപ്രദമായ രീതിയില്‍ കൈയില്‍ കൊണ്ടു നടക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചത്. കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്ന നിലവിലെ ബുദ്ധിമുട്ടേറിയ രീതിയില്‍ നിന്ന് വ്യത്യസ്തമായി എളുപ്പത്തില്‍ കോവിഡ് നിര്‍ണയം നടത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്.

രോഗലക്ഷണമില്ലാത്തവരില്‍ പോലും ഇത് ഫലപ്രദമാണ്. രോഗലക്ഷണം കാണിക്കാത്തവര്‍ക്ക് രോഗം പിടിപെട്ടോ എന്ന് കൃത്യമായി അറിയാന്‍ ഇതുവഴി സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. അഞ്ചുമിനിറ്റകം ഫലം ലഭിക്കുമെന്നതാണ്് മറ്റൊരു സവിശേഷത. നിലവില്‍ ആര്‍ടി- പിസിആര്‍ പരിശോധനാഫലം ലഭിക്കാന്‍ ഒരു ദിവസം വരെ സമയമെടുക്കുന്നുണ്ട്. ചില സമയങ്ങളില്‍ ഫലം ലഭിക്കുന്നത് മൂന്ന് ദിവസം വരെ വൈകാറുണ്ട്. എന്നാല്‍ കോവിഡ് ബ്രീത്ത്‌ലൈസര്‍ ടെസ്റ്റ് ഉപയോഗിച്ച് അഞ്ചുമിനിറ്റിനകം ഫലം അറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ആള്‍ക്കൂട്ടങ്ങളില്‍ ഇത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് റിപ്പോര്‍ട്ട്. വലിയ ജനസമൂഹത്തെ ഒറ്റയടിക്ക് പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കും. വിവാഹം, സമ്മേളനം തുടങ്ങിയവയില്‍ ഇത് പ്രയോജനകരമാകും. കോവിഡ് നിര്‍ണയം വേഗത്തില്‍ നടത്തി വ്യാപനം തടയാനും ഇതുവഴി സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates