രാത്രി ന​ഗരത്തിൽ കറങ്ങി ഭീമാകാരൻ പന്നി; ‘പാപാ പിഗ്’ തീർത്തത് വൻ ​ഗതാ​ഗത കുരുക്ക്

രാത്രി ന​ഗരത്തിൽ കറങ്ങി ഭീമാകാരൻ പന്നി; ‘പാപാ പിഗ്’ തീർത്തത് വൻ ​ഗതാ​ഗത കുരുക്ക്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:51 am IST
Edited by :migrator

ന്യൂയോർക്ക്: രാത്രിയിൽ ന​ഗരത്തിൽ കറങ്ങി നടന്ന ഭീമാകാരൻ പന്നി സൃഷ്ടിച്ചത് വൻ ​ഗതാ​ഗത കുരുക്ക്. അമേരിക്കയിലാണ് സംഭവം. സൗത്ത് കരോലിനയിലാണ് പന്നി നിരത്തിലിറങ്ങിയത്. 

പന്നിയെ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അതിന്റെ ഭാരം കാരണം ട്രെയിലർ തകർന്നു. ഇതോടെയാണ് വാഹനത്തിനുള്ളിൽ നിന്നു പുറത്തിറങ്ങിയ പന്നി നിരത്തിലൂടെ കറങ്ങി നടന്നത്. ഉടൻ തന്നെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.

‘പാപാ പിഗ്’ എന്നു വിളിപ്പേരുള്ള പന്നിയാണിത്. ഉടമയെ വിവരമറിയിച്ച പൊലീസ് ഉടൻ തന്നെ പന്നിയെ കൊണ്ടുപോകാനായി വലിയ ട്രെയ്‌ലർ എത്തിച്ചു. ഇതിൽ കയറ്റി സുരക്ഷിതനായി പാപാ പിഗിനെ ഉടമയുടെ വീട്ടിലെത്തിച്ച ശേഷമാണ് ഇവർ മടങ്ങിയത്. യോർക്ക് കൗണ്ടി ഷെരിഫ് ട്വിറ്റർ പേജിൽ പങ്കുവച്ച പാപാ പിഗിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

News Now