കണ്ണുതുറക്കാനാവുന്നില്ല, 60കാരന്‍ ചികിത്സ തേടി എത്തി; ഡോക്ടര്‍മാര്‍ കണ്ടത് ഒരു കൂട്ടം വിരകള്‍, ഞെട്ടല്‍

ചൈനയില്‍ 60കാരന്റെ കണ്ണില്‍ നിന്ന് ജീവനുള്ള 20 വിരകളെ പുറത്തെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST
Edited by :migrator

ബെയ്ജിംഗ്: ചൈനയില്‍ 60കാരന്റെ കണ്ണില്‍ നിന്ന് ജീവനുള്ള 20 വിരകളെ പുറത്തെടുത്തു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണില്‍ അസ്വസ്ഥത തോന്നിയ 60കാരന്‍ ചികിത്സ തേടുകയായിരുന്നു.

അറുപതുകാരനായ വാന്‍ എന്നയാളുടെ കണ്ണില്‍ നിന്നാണ് ജീവനുള്ള വിരകളെ പുറത്തെടുത്തത്.അസഹനീയമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. പരിശോധനയ്ക്കിടെ വാനിന്റെ വലതുകണ്‍പോളയ്ക്ക് ഉള്ളിലായി, തീരെ ചെറിയ ജീവനുള്ള വിരകളെയാണ് ഡോക്ടര്‍ കണ്ടെത്തിയത്. 

ഇതെങ്ങനെ വാനിന്റെ കണ്ണിലെത്തി എന്നത് ദുരൂഹമാണ്. 'നെമറ്റോഡുകള്‍' എന്ന് വിളിക്കപ്പെടുന്ന ഒരിനം പരാദജീവിയാണത്രേ ഇത്. സാധാരണഗതിയില്‍ വളര്‍ത്തുമൃഗങ്ങളുടെ കണ്ണിലൊക്കെയാണ് ഇവയെ കാണാറെന്നും വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് അപൂര്‍വ്വമായി ഇവ എത്താറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now