കടല്‍ത്തീരത്തോട് ചേര്‍ന്ന് കൂറ്റന്‍ സ്രാവ്, പിടികൂടാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി പട്ടി ( വീഡിയോ)

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Last Updated :20 January 2024, 8:33 am IST

കരയില്‍ പട്ടി കടിക്കാന്‍ ഓടിച്ചിടുന്നതും കുരയ്ക്കുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ കടലില്‍ സ്രാവിനെ പിടിക്കാന്‍ പട്ടി പോകുന്ന കാര്യത്തെ കുറിച്ച് ഓര്‍ത്തു നോക്കൂ!. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്. സ്രാവിനെ പിടിക്കാന്‍ പട്ടി കടലിലേക്ക് എടുത്തുചാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നോര്‍ത്ത് ക്യൂന്‍സ്‌ലന്‍ഡില്‍ ഹാഗര്‍സ്‌റ്റോണ്‍ ദ്വീപിലെ ആഢംബര റെസ്റ്റോറന്റിന്റെ കാവല്‍ക്കാരനായ നായയാണ് അതിസാഹസികതയ്ക്ക് മുതിര്‍ന്നത്. സ്രാവിനെ ഭയപ്പെടുത്താന്‍ കടലിലേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

കടല്‍ത്തീരത്തിന് സമീപത്ത് കൂടി കടന്നുപോകുകയാണ് സ്രാവ്. ഇതിനെ ശ്രദ്ധയില്‍പ്പെട്ട നായ വെള്ളത്തിലേക്ക് എടുത്തുചാടുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. പട്ടിയെ കണ്ട് സ്രാവ് നീന്തി മറഞ്ഞു. സ്രാവിനെ വെള്ളത്തില്‍ നായ തെരയുന്നതാണ് അവസാന ഭാഗം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now