
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

വാഷിങ്ടണ്: അടുത്ത അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ഡോണള്ഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി മത്സരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥിത്വത്തിനായാണ് മത്സരിക്കുക.
'അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി, ഞാന് അമേരിക്കന് പ്രസിഡന്റ് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിക്കുകയാണ്' എന്ന് ട്രംപ് പ്രസ്താവിച്ചു. 'നമ്മുടെ രാജ്യം അനുഭവിക്കുന്ന വിഷമതകളുടെ പൂര്ണ്ണ വ്യാപ്തിയും ഗുരുതരാവസ്ഥയും ഇതുവരെ വോട്ടര്മാര് തിരിച്ചറിഞ്ഞിട്ടില്ല' എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാല് 2024 ആകുമ്പോഴേക്കും 'വോട്ടിംഗ് വളരെ വ്യത്യസ്തമായിരിക്കും' എന്നും ട്രംപ് പ്രവചിച്ചു. മാര്-എ-ലാഗോയില് പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പുതന്നെ ട്രംപിന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള് ഫെഡറല് ഇലക്ഷന് കമ്മിറ്റിയില് എത്തിച്ചതായാണ് റിപ്പോര്ട്ടുകള്. മുന് യുഎസ് പ്രസിഡന്റായ ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പില് ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
President Trump: "In order to make America great and glorious again, I am tonight announcing my candidacy for president of the United States." pic.twitter.com/z95oHYjWwF
â Donald Trump Jr. (@DonaldJTrumpJr) November 16, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



