സൗദി വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക് 

സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. എട്ടുപേര്‍ക്ക് പരിക്കേറ്റതായും യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുടെ ദക്ഷിണപടിഞ്ഞാറന്‍ മേഖലയില്‍ അബ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ച പശ്ചാത്തലത്തില്‍ ഈ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സൗദി അറേബ്യ കാണുന്നത്.

സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും ഇറാന്‍ പിന്തുണ നല്‍കുന്ന യെമനിലെ ഷിയാ വിമതരുമായുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ഈ ആക്രമണം സംബന്ധിച്ച് ഷിയാ വിമതര്‍ പ്രതികരിച്ചിട്ടില്ല. ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിച്ചു എന്നാണ് സൈനിക സഖ്യം നല്‍കുന്ന വിശദീകരണം.

2015 മുതലാണ് യെമനിലെ ഹൂതികള്‍ രാജ്യാന്തര വിമാനത്താവളങ്ങളെ ലക്ഷ്യംവെയ്ക്കാന്‍ തുടങ്ങിയത്. സൈനിക താവളങ്ങള്‍ക്ക്് പുറമേയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now