ദുരന്തഭൂമിയായി അഫ്ഗാന്‍; മരണം 2000 കടന്നു, സഹായം അഭ്യര്‍ത്ഥിച്ച് താലിബാന്‍

ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്പന്‍ ഭൂചലനവും തുടര്‍ ചലനങ്ങളും ഉണ്ടായത്. 

ചിത്രം: എഎഫ്പി
Last Updated :20 January 2024, 9:26 am IST
Edited by :migrator

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്പന്‍ ഭൂചലനവും തുടര്‍ ചലനങ്ങളും ഉണ്ടായത്. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന്‍ അറിയിച്ചു. 12 ഗ്രാമങ്ങള്‍ പൂര്‍ണായി തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ഹെറാത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ വലിയ ഭൂകമ്പത്തിന് ശേഷം അഞ്ചോളം തുടര്‍ ചലനങ്ങളുണ്ടായി. 

പ്രാദേശിക സന്നദ്ധ സംഘടനകളോട് എത്രയും വേഗം ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലിബാന്‍ ആഹ്വാനം ചെയ്തു. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കണമെനന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now